തൃശൂര്‍: പോലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതി. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡിജിപിക്ക് പരാതി നല്കി.
സല്യൂട്ട് ചെയ്യാതിരിക്കുക മാത്രമല്ല, ചിലപ്പോള്‍ പലരും പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഡി.ജി.പിക്ക് പരാതി നല്കിയതിനോടൊപ്പം കമ്മീഷണര്‍, എം.എല്‍.എ എന്നിവരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം.കെ.വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
മേയറുടെ പരാതി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം.
Discussion about this post