തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലുള്ള ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും ഒരേ സമയം അകത്തേക്ക് പ്രവേശനം. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ടിപിആര്‍ 24ന് മുകളില്‍ നില്ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും.
Discussion about this post