ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീന് നിലവില്‍ വന്നു. ഇന്ന് വാക്സീന് സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. 69 ലക്ഷം പേരാണ് ഇന്ന് വാക്സീന് സ്വീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.
സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകും എത്ര വാക്സീന് നല്‍കണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീന് കേന്ദ്രങ്ങള്‍ക്ക് 25 ശതമാനം മാറ്റിവെക്കും.
Discussion about this post