കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശികളായ മിഥുന് നാഥ്(21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായലാണ് വള്ളം മറിഞ്ഞത്. കാണാതായ ആദര്‍ശിനായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടിരുന്നു.
Discussion about this post