തിരുവനന്തപുരം: ബെവ്കോ വില്പന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
നേരിട്ടെത്തി പാഴ്സല്‍ വാങ്ങാം. ഷോപ്പുകളില്‍ ശാരീരിക അകലം പാലിക്കുന്നതിന് കര്‍ശന നടപടിയെടുക്കും.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ അടച്ചത്. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി നാളെ മുതല്‍ മദ്യ വില്പന പുനഃരാരംഭിക്കാനാണ് നീക്കം.
Discussion about this post