ന്യൂഡല്‍ഹി: ഇന്ന് പ്രാബല്യത്തില്‍ വന്ന പുതിയ ഐ.ടി നിയമം സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാനാവില്ലെന്നും വാട്സാപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഓരോ സന്ദേശത്തിന്റെയും ഉറവിടം വ്യക്തമാക്കാന്‍ സഹായിക്കണമെന്ന് പുതിയ ഐ.ടി നിയമം ആവശ്യപ്പെടുന്നുണ്ട്.
ചൊവ്വാഴ്ചയാണ് വാട്സാപ് നല്കിയ പരാതി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.ഫെബ്രുവരി 25ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമ പ്രകാരം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ 36 മണിക്കൂറിനകം എടുത്തുകളയണമെന്നു മാത്രമല്ല, ഓരോ സന്ദേശത്തിന്റെയും ഉറവിടം ഉറപ്പാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെയും ഏല്‍പ്പിക്കണം.
Discussion about this post