തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവര്‍ത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ രണ്ട് ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് പറഞ്ഞിരുന്നത്.
പാല്, പത്രം, മത്സ്യവിതരണം എന്നിവയ്ക്ക് രാവിലെ 8 മണി വരെയും പ്രവര്‍ത്തിക്കാം.മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകളില്‍ ആറ് മണിക്ക് മുമ്പ് പത്രവിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്.
Discussion about this post