കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം നല്‍കിയവര്‍ക്കാണെന്ന് കെ.സി.ജോസഫ്.
പാര്‍ട്ടിയില്‍ പുനഃസംഘടന വേണം. രാഷ്ട്രീയ കാര്യ സമതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നും ജോസഫ് വ്യക്തമാക്കി.
തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ മതിമറന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
Discussion about this post