നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പാലക്കാടുള്ള ഒരു ജ്യോതിഷി നടത്തിയ പ്രവചനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന് എന്നിവരുടെ ഭാവിയാണ് ജ്യോതിഷി പ്രവചിച്ചത്. കൂടാതെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലെ പ്രകടനവും മുന്‍കൂറായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജ്യോതിഷി പറഞ്ഞതൊന്നും തന്നെ ശരിയായിട്ടില്ലെന്നതാണ് രസകരം. പ്രാദേശിക ചാനല്‍ സംപ്രേക്ഷണംചെയ്ത വീഡിയോയിലാണ് പ്രവചനം നടത്തിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് പത്തിലെ വ്യാഴം ഭാഗ്യം സമ്മാനിക്കും. ഉമ്മന്‍ചാണ്ടിക്ക് അമരയോഗവും ശശിയോഗവും ഉണ്ട്. കോണ്‍ഗ്രസ് തിളങ്ങിയാല്‍ അതിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക് ആയിരിക്കുമെന്നും ജ്യോതിഷി പറഞ്ഞു. രമേശ് ചെന്നിത്തലക്ക് രാജയോഗമാണെന്നായിരുന്നു മറ്റൊരു ഫലം പറഞ്ഞത്. ഒപ്പം ശശിയോഗവുമുണ്ട്. അപ്രതീക്ഷിതമായ ഭാഗ്യലബ്ധി അദ്ദേഹത്തിന് ഉണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു.
എന്നാല്‍ പിണറായി വിജയന് കഷ്ടകാലം എന്നായിരുന്നു ജ്യോതിഷി ഫലം പറഞ്ഞത്. ബ്രാഹ്മണ കോപം, തന്ത്രി കോപം, ആചാര ലംഘനം എന്നിവ അദ്ദേഹത്തിന് ദുരിതം കൊണ്ടുവരുമെന്നും ജ്യോതിഷി പറഞ്ഞു. ഇതിനുള്ള പരിഹാരവും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. അയ്യപ്പന് നിരാഞ്ജനം ഗണപതിക്ക് നാളികേരം ഉടക്കല്‍ എന്നിവ ചെയ്താല്‍ മതിയത്രേ.
ബിജെപിക്ക് ബുധന്റെ ഗുണഫലം ലഭിക്കുമെന്നും പ്രവചിച്ചു. ബുധനെന്നാല് വീര്യം, ധൈര്യം, ഓജസ്സ് എന്നിവയാണ്. ബുധന്റെ അപഹാരംകൊണ്ട് ബിജെപിയുടെ നില ഉത്തരോത്തരം മെച്ചപ്പെടുമെന്നും ജ്യോതിഷി പറഞ്ഞു. സ്ട്രോങ് റൂമുകളില്‍ ഇരിക്കുന്ന വോട്ടിങ് മെഷീനുകള്‍ പുറത്തെടുത്താല്‍ പ്രവചനം സത്യമാണോ എന്ന് അറിയാമെന്ന് പറഞ്ഞാണ് വാര്‍ത്ത അവസാനിക്കുന്നത്.
Discussion about this post