തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം. കൊല്ലത്തും തിരുവനന്തപുരത്തുമാണ് വാക്സിന് ക്ഷാമം കൂടുതല്‍ രൂക്ഷമായത്.
കൊല്ലത്ത് വാക്സിന് സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. 10,000 ഡോസ് ഇന്നലെ വന്നെങ്കിലും അതും പൂര്‍ണമായും തീര്‍ന്നതോടെയാണ് പ്രതിസന്ധിയായത്. രണ്ടാംഘട്ട വാക്സിന് എടുക്കേണ്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നത് ആശങ്കയ്ക്കിടയാക്കുന്നു.
തിരുവനന്തപുരത്ത് നിലവില്‍ 1500 ഡോസ് കൊവീഷീല്‍ഡ് വാക്സിനാണ് ബാക്കിയുള്ളത്. പലയിടത്തും വാക്സിനേഷന് മുടങ്ങി.ഏതാനും ചില വാര്‍ഡുകളില്‍ മാത്രമാണ് വാക്സിനേഷന് നടത്തുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിന് വിതരണം മുടങ്ങിയിരിക്കുകയാണ്.
Discussion about this post