ന്യൂഡല്‍ഹി: ഐസിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ഐസിഎസ്ഇ ബോര്‍ഡ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഐസിഎസ്ഇ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിര്‍ണയ രീതിയില്‍ മാര്‍ക്ക് നിശ്ചയിക്കുകയോ അല്ലെങ്കില്‍ 12-ാം ക്ലാസുകാര്‍ക്കൊപ്പം ഓഫ്ലൈനായി പരീക്ഷ എഴുതുകയോ ചെയ്യാമെന്നാണ് അറിയിച്ചിരുന്നത്.
Discussion about this post