തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മണി മുതല്‍ 5 വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമായി. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന് ഒഴിവാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമാ തീയറ്ററുകള്‍ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കോവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ തീരുമാനിച്ചു.
Discussion about this post