കണ്ണൂര്‍: മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മരണം ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രക്തം വാര്‍ത്ത് പോയതാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പിതാവിന്റെ മുന്നില്‍വെച്ചായിരുന്നു മന്‍സൂറിനെ അക്രമികള്‍ ബോംബെറിഞ്ഞതിന് ശേഷം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിച്ചു. ആക്രമണത്തില്‍ മന്‍സൂറിന്റെ സഹോദരനും പരിക്കേറ്റിരുന്നു.
Discussion about this post