ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. ഇനി ഹര്‍ജി മാറ്റി വയ്ക്കാന്‍ കേസിലെ ഒരു കക്ഷിയും ആവശ്യപ്പെടരുത് എന്ന് എടുത്തുപറഞ്ഞാണ് സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.
ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന് പ്രകാശ് രഞ്ചന്‍ നായക് നല്കിയ കത്ത് പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയാണ് ഫ്രാന്‍സിസിന്റെ അഭിഭാഷകന് കത്ത് നല്‍കിയിട്ടുള്ളത്. എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോള്‍ ഓരോ കക്ഷികളും മാറ്റിവയ്ക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു എന്ന് വി എം സുധീരന് വേണ്ടി അഭിഭാഷകന് ചൂണ്ടിക്കാട്ടി.
Discussion about this post