കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തയാള്‍ പിടിയില്‍. താഴെ ചൊവ്വ എല്‍പി സ്കൂളിലെ 73ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്റെ വോട്ട് വലിയന്നൂര്‍ സ്വദേശി ശശീന്ദ്രന് രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയംതളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി എം വി ഗോവിന്ദന്റെ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള് ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരന് പറഞ്ഞു.
നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച് തമിഴ്നാട്ടില്‍ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലാവര്‍ വിശദീകരണം നല്കി. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
Discussion about this post