തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ അരമണിക്കൂറില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പല പ്രമുഖരും വോട്ട് രേഖപ്പെടുത്തി. ഇ.ചന്ദ്രശേഖരന്, ഇ.പി.ജയരാജന്, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്, മേഴ്സിക്കുട്ടിയമ്മ, ഇ.ശ്രീധരന് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ 30 എ ബൂത്തില്‍ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ്ഹീല്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്. ഷൊര്‍ണ്ണൂര്‍ കൈലിയാട് സ്കൂളിലെ ബൂത്തിലും യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷിന് ഇവിടെയാണ് വോട്ട്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് പുനഃരാരംഭിച്ചു.
140 മണ്ഡലങ്ങളിലായി 2,74,46,309 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വൈകീട്ട് 7 മണി വരെയാണ് വോട്ടെടുപ്പ്.
Discussion about this post