പാലക്കാട്: ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിന് പതിനായിരം കോടി രൂപ നഷ്ടമുണ്ടാക്കിയ വൈദ്യുതിക്കരാര്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു ഈ കരാറെന്നും എ.കെ.ബാലന് ആരോപിച്ചു.
66,225 കോടി രൂപയുടെ കരാറായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്തേത് എന്നാണ് എ.കെ.ബാലന്റെ ആരോപണം. 25 കൊല്ലത്തേക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറായിരുന്നു അത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന് അന്ന് ഇതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്നിങ്ങനെ ഒരു കരാര്‍ ഉണ്ടാക്കിയില്ല എന്ന് ചെന്നിത്തല പറഞ്ഞാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എ കെ ബാലന് പറയുന്നു.
Discussion about this post