തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടുള്ളവര്‍ പരാതി നല്‍കണം. പട്ടികയില്‍ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. വ്യജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഐഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണം. ഇരട്ടവോട്ടിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണ്. വ്യാജ വോട്ടര്‍മാരെ തിരികി കയറ്റി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമമാണ് നടക്കുന്നത്. ഇടത് സര്‍വീസ് സംഘടനകളാണ് വ്യാജ വോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇനിയെങ്കിലും കമ്മീഷന് ഇടപെടമെന്നും ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post