ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി. നിരവധി രോഗങ്ങളാല്‍ വലയുന്ന തന്റെ സാന്നിധ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാമെന്നും രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഏപ്രില്‍ 5ന് ഹര്‍ജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകന് അറിയിച്ചു. പ്രോസിക്യൂഷന് അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താന്‍ ബംഗളൂരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ തുടരാമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
Discussion about this post