തിരുവനന്തപുരം: ഇടതുപക്ഷം തന്നെ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം. 77 സീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം വിജയിച്ച് അധികാരത്തിലെത്തും. യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയര്‍ന്നതാവുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതല്‍ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ല്‍ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും.
Discussion about this post