ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടി വരുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണം.ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി വേണം. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post