തിരുവനന്തപുരം: ശബരിമലയില്‍ ഊന്നി എന്‍ഡിഎയുടെ പ്രകടന പത്രിക. ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രിക പ്രകാശനം ചെയ്തത്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ നല്‍കും. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ്, ക്ഷേമ പെന്ഷന് 3500 രൂപയാക്കി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണുള്ളത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എന്‍ഡിഎ പ്രകടന പത്രികയില്‍ പറയുന്നത്.
കേന്ദ്രപദ്ധതികള്‍ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സര്‍ക്കാര്‍ അവകാശപ്പെടുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര് പറഞ്ഞു.
Discussion about this post