കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് കോടതിയില്‍ ഹാജരായത്. മുദ്രവെച്ച കവറില്‍ നല്കിയ വിവരങ്ങള്‍ വീണ്ടും നല്‍കിയതെന്തിനെന്ന് കോടതി എന്ഫോഴ്സ്മെന്റിനോട് ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് ഇഡി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post