തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടപടിയെടുക്കേണ്ടത് ഇലക്ഷന് കമ്മീഷനാണ്. തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ഭരണത്തിന് പിണറായി ബിജെപി ധാരണയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി. ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ ചാണ്ടി. എന്തും വിളിച്ചുപറഞ്ഞാല്‍ ജനം വിശ്വസിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post