പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്.യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സിപിഐഎം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്ന് രാഹുല്‍ വിമര്‍ശിച്ചു.
Discussion about this post