കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ക്രൈംബ്രാഞ്ചിനെതിരെ നല്കിയ ഹര്‍ജിയിലാണ് മൊഴിയുടെ വിവരങ്ങളുള്ളത്.
എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താല്പ്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. കോളേജിന്റെ ശാഖകള്‍ കൂട്ടാന്‍ നീക്കമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. അവിടത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്ന മൊഴി നല്കി.
Discussion about this post