കണ്ണൂര്‍: സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ തലശ്ശേരി മണ്ഡലത്തില്‍ നിശ്ചയിച്ചിരുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. വ്യാഴാഴ്ചയാണ് തലശ്ശേരിയിലെ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിരുന്നു.
അതേസമയം ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ബിജെപി ആലോചിക്കുന്നുണ്ട്. നേരത്തെ എന്‍ഡിഎയുടെ സഖ്യ കക്ഷിയാകാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണ് ഡിഎസ്ജെപി. ഇന്നു വൈകീട്ടോ നാളെയോ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
എന്നാല്‍ തലശ്ശേരി മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തീരുമാനം സംസ്ഥാന പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
് നിലവില്‍ ബി.ജെ പിക്ക് മുന്നിലുള്ള പോംവഴി. തലശ്ശേരിയില്‍ സ്വീകരിക്കുന്ന നിലപാട് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് നേതൃത്വം.
Discussion about this post