ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും കുത്തിവെപ്പെടുക്കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു വാക്സിന് വിതരണം ചെയ്തിരുന്നത്.
രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് പുതുതായി 40,715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 199 മരണവും സ്ഥിരീകരിച്ചു.
Discussion about this post