ന്യൂഡല്‍ഹി: കോവിഡ് കാലത്തെ വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ് നല്‍കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സര്‍ക്കാരാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതും ഹരജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, പിഴപ്പലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
Discussion about this post