കാസര്‍ഗോഡ്: സര്‍വെകള്‍ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വെ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇത് സിപിഐഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്‍വെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിപക്ഷ നേതാവിനെ കരിവാരിത്തേക്കാന്‍ ശ്രമമുണ്ട്. കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്മെന്റിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റേ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നു ഇതാണ് നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഗവണ്മെന്റിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഎഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സര്‍വെകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post