തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ‘പൂതന’ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്. പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവ് ബിഎസ് സജിയാണ് പരാതി നല്‍കിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ സല്പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി പറഞ്ഞ ശോഭാ സുരേന്ദ്രന് കോടതിയും കേസും തനിക്ക് പുത്തരിയല്ലെന്നും പറഞ്ഞു. ജനങ്ങള്‍ തനിക്കൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ്ഗോപിയും കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
Discussion about this post