തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് സര്‍വെകള്‍ കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി. സര്‍വെകള്‍ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യുഡിഎഫ് തകരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മന്‍ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സര്‍വെകളും പി ആര് വര്‍ക്കിന്റെ ഭാഗമാണ്. യുഡിഎഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നത്. പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണ് ഇതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
Discussion about this post