കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥികളില്ലാതായി.
വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാന്‍ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന് വാദം കോടതി അംഗീകരിച്ചു. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണച്ചേക്കും.
Discussion about this post