വയനാട്: കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വയനാട്ടില്‍ നിന്നുള്ള എഐസിസി അംഗവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയും മുന്‍ എംഎല്‍എയുമായിരുന്നു. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്ന് റോസക്കുട്ടി പറഞ്ഞു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ വിഷമമുണ്ട്. ഇനിയും തുടരാന്‍ കഴിയില്ല. ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 95-96 കാലഘത്തില്‍ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post