തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് പരാതി .
എല്‍ഡിഎഫിന്റെ ആലുവയിലെ സ്ഥാനാര്‍ത്ഥി ഷെല്‍ന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഷെല്‍നയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയില്‍ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതിയില്‍ പറയുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പെന്‍ഷനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശൈലജ എത്തുന്നുണ്ടെന്നും അതുകൊണ്ട് ഓരോ കുടുംബശ്രീ യൂണിറ്റില്‍ നിന്നും മൂന്ന് പേര് വീതം യോഗത്തില്‍ പങ്കെടുക്കണമെന്നും തരത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. സി.ഡി.എസ് അധ്യക്ഷയുടേതെന്ന നിലയിലാണ് ഈ സന്ദേശം. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതി.
Discussion about this post