കൊല്ലം: കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ മണ്ഡലത്തിന്റെ തീരമേഖലയില്‍ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്. എന്നാല്‍ വിമര്‍ശനമുന്നയിക്കുന്ന വനിതകളെ എംഎല്‍എ വ്യക്തിപരമായി ആക്ഷേപിക്കുന്നെന്നാണ് യുഡിഎഫ് പ്രതികരണം.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കൊല്ലം ഡിസിസി ഓഫീസില്‍ പ്രതികരണവുമായെത്തിയ ഈ വനിത മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയര്‍പ്പിക്കുന്നതിനൊപ്പം സിറ്റിങ് എംഎല്‍എയായ മുകേഷിനെതിരെയും ഈ പ്രവര്‍ത്തക കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എംഎല്‍എയെ മണ്ഡലത്തില്‍ കാണാനേയില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുകേഷ് രംഗത്തെത്തിയത്.
Discussion about this post