കൊല്ലം: കൊല്ലം ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇടയലേഖനം വായിച്ചു. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനും ശ്രമം നടക്കുന്നുവെന്നാണ് വിമര്‍ശനം. ഇ.എം.സി.സി കരാര്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്കി നിലവിലുള്ള മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
മത്സ്യമേഖലയെ തകര്‍ക്കാനാണ് ഇരു സര്ക്കാരുകളുടയും ശ്രമമെന്നും ഇടലേഖനത്തില്‍ പറയുന്നു.ടൂറിസത്തിന്റെയും വികസനത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖനം വിമര്‍ശിക്കുന്നുണ്ട്.
കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗ്ഗം കൂട്ടുനില്‍ക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന ഇടയലേഖനം ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
Discussion about this post