ദേവികുളം, തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്റിന്റെ ഒപ്പിന് പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി.
ദേവികുളത്ത് എന്‍ഡിഎയ്ക്കു വേണ്ടി മല്‍സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മി മാരിമുത്തു, ഡമ്മി പൊന്‍പാണ്ടി, ബിഎസ്പി സ്ഥാനാര്‍ഥി തങ്കച്ചന് എന്നിവരുടെ പത്രികകള്‍ തള്ളി. 2016ല്‍ തനിച്ചു മത്സരിച്ച് 11,613 വോട്ട് നേടിയ ധനലക്ഷ്മി ഇത്തവണ എന്‍ഡിഎ സഖ്യത്തിലാണ്. പത്രികയില്‍ വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്താത്തതാണ് പത്രിക തള്ളാന്‍ കാരണം.
ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച നേതാവ് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതാണ് കാരണം.
Discussion about this post