കോട്ടയം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സിപിഐ നേതാവുമായ സി.എ കുര്യന്(88) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. പിന്നീട് ജോലി രാജിവെച്ച് 1960 മുതല്‍ ട്രേഡ് യൂണിയന് രംഗത്ത് സജീവമായി. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു. 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് അഞ്ചാം കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post