തിരുവനന്തപുരം: സംസ്ഥാനത്തെ 51 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ കൂടി പേര് ഇരട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പട്ടികയുടെ പകര്‍പ്പ് അടക്കം ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. എല്ലായിടത്തും ഒരേ ശൈലിയിലാണ് വ്യാജവോട്ട് നിര്‍മാണം നടന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
51 മണ്ഡലങ്ങളിലെ 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് നല്‍കിയത്. പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍. 5589 പേര്.
പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍മാരോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടന്നും അത് കിട്ടിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
Discussion about this post