തിരുവനന്തപുരം:വന്‍ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്ത്തിപ്പിടിക്കുമെന്നതായിരിക്കും സര്‍ക്കാരെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന് പറഞ്ഞു. രണ്ട് ഭാഗമായാണ് പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത് 50 ഇന പരിപാടികള്‍ പ്രഖ്യാപിക്കും. 50ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിന് 900 നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തുമെന്നും എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
വിദ്യാസമ്പന്നരായ യുവതലമുറക്ക് തൊഴില്‍ നല്‍കുന്നതിനാണ് മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും.
ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. വീട്ടമ്മമാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, സൂക്ഷ്മ-ഇടത്തരം-ചെറുകിട മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍നിന്നും മൂന്നുലക്ഷമാക്കി ഉയര്‍ത്തുമെന്നും എ.വിജയരാഘവന് പറഞ്ഞു.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും, ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാടെടുക്കും, കടലാക്രമണ ഭീഷണി മറിക്കടക്കാന്‍ പദ്ധതികള്‍ തുടങ്ങിയവയും എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്. ദാരിദ്ര്യ നിര്‍മാജനത്തിന് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ, പ്രവാസി പുനരധിവാസത്തിന്? കൂടുതല്‍ പരിഗണന തുടങ്ങിയവയും പ്രകടനപത്രികയില്‍ വാഗ്?ദാനം ചെയ്യുന്നു
Discussion about this post