കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്കാന് പ്രേരിപ്പിച്ചതിനാണ് കേസെടുത്തത്. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചു എന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.
സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഗൂഢാലോചനക്കും ഇഡിക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
Discussion about this post