കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന് വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്നും സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റു മണ്ഡലങ്ങളില്‍ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുവെന്നും സുധാകരന് വ്യക്തമാക്കി. മത്സരിക്കാനുള്ള സാവകാശം തനിക്ക് കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മ്മടത്ത് അദ്ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും സുധാകരന് പറഞ്ഞു.
ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന് അറിയിച്ചത്. കെ സുധാകരന് സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
Discussion about this post