ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തെ കുറിച്ച് ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് മറുപടി നല്‍കിയത്.
എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം എന്നീ കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമായിരിക്കും. 2020 ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9849 കണ്ടന്റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നു- മന്ത്രി അറിയിച്ചു.
Discussion about this post