മലപ്പുറം: എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നല്ലരീതിയില്‍ മാറിയിരിക്കുന്നു. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post