ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്ന് എ.കെ. ആന്റണി. അനുകൂല സാഹചര്യം നഷ്ടപ്പെടുത്തരുത്. യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം വളരെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുറത്തുവരുന്നത്. സീറ്റിലെ സ്ത്രീപ്രാതിനിധ്യത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട്. വനിതാ പ്രാതിനിധ്യത്തില്‍ തമ്മില്‍ ഭേദം കോണ്‍ഗ്രസ് തന്നെയാണ്. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് എ.കെ.ആന്റണി. സമാധാന ജീവിതം ഉറപ്പുവരുത്താന്‍ ഭരണമാറ്റം വേണം.
Discussion about this post