സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിലുള്ളവര്‍ വകുപ്പു മുഖേന ഏപ്രില്‍ 20നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ജനഹിതം, ടി.സി.27/6(2), വികാസ് ഭവന് പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Discussion about this post