മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ഏജന്‍സികളുടെ ഭീഷണി മറ്റിടങ്ങളില്‍ ഏല്ക്കുമായിരിക്കും, ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി വിജയന് പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായി യുഡിഎഫും ബിജെപിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു. എല്‍ഡിഎഫ് മാനന്തവാടി തെരഞ്ഞൈടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോവീട്ടിലും സത്യസന്ധമായ വിവരങ്ങള്‍ എത്തിക്കണം. കിഫ്ബിയെ തകര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. കേരളത്തിന് വികസനം സാധ്യമാക്കിയത് കിഫ്ബിയിലൂടെയാണ്. ആ കിഫ്ബിയെ തകര്‍ക്കാന്‍ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. സ്കൂളുകളും പാലങ്ങളും ആശുപത്രികളും ഉയര്‍ന്നു. വലിയ വികസനങ്ങളിലുടെ കേരളം മൊത്തം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post