തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിവുള്ള വോട്ടര്‍ പട്ടികയില്‍ ആസൂത്രിതമായി ആളുകളെ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കള്ള വോട്ടര്‍മാരുടെ പട്ടികയെന്ന് ആരോപിക്കപ്പെടുന്ന പേരുകള്‍ ചെന്നിത്തല പുറത്തുവിട്ടു. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ള വോട്ടര്‍മാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂരില്‍ 1436, നാദാപുരത്ത് 6171, കൊയിലാണ്ടിയില്‍ 4611, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെ കള്ളവോട്ടര്‍മാരുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
140 നിയോജക മണ്ഡലങ്ങളിലും സംഘടിതമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post