കൊച്ചി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ മുന്നണി വിട്ടു. പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും പാര്‍ട്ടികളുടെ ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. പി ജെ ജോസഫാകും പാര്‍ട്ടിയുടെ ചെയര്മാന്.
സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എന്‍ഡിഎയെ അറിയിച്ചിരുന്നതായും എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു.
നേരത്തെ കേരളാ കോണ്‍ഗ്രസ് തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പി ജെ ജോസഫ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്തതിനാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കാനായിരുന്നു തീരുമാനം.
Discussion about this post